ന്യൂഡൽഹി: യു.എസ് പ്രതിരോധ സെക്രട്ടറി റെക്സ് ടില്ലേഴ്സെൻറ ഇന്ത്യ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപും തമ്മിൽ അടുത്ത മാസം കൂടികാഴ്ച നടത്തും. മനിലയിൽ നടക്കുന്ന ഇൗസ്റ്റ് ഏഷ്യ സമ്മേളനത്തിനിടെയാവും കൂടികാഴ്ച. പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുമെന്നാണ് സൂചന.
നവംബർ 12നാണ് മോദി മനിലയിൽ എത്തുന്നത്. ട്രംപും 12ന് തന്നെ എത്തുമെങ്കിലും 13ന് തന്നെ യു.എസിലേക്ക് തിരികെ പോരും. മോദി 14ന് മാത്രമേ സമ്മേളനത്തിൽ നിന്ന് തിരിക്കുകയുള്ള. ഇതിനിടയിൽ ഇരു ലോകനേതാക്കഴ തമ്മിൽ കൂടികാഴ്ച നടത്താനാണ് ധാരണ. ഇന്ത്യ-പസഫിക് മേഖലയിലെ സുരക്ഷ. ദക്ഷിണ ചൈനക്കടലിലെ ചൈനയുടെ പ്രവർത്തനങ്ങൾ എന്നിവ ചർച്ചാവും. ഇരു രാജ്യങ്ങളുടെയും സേനകളുടെ സംയുക്ത പ്രവർത്തനവും കൂടികാഴ്ചയിൽ വിഷയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.